ഹൈദരാബാദ്- തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ സ്വകാര്യ പൈലറ്റ് പരീശീലന സ്ഥാപനത്തിന്റെ ചെറുവിമാനം തകര്‍ന്നു വീണ് പൈലറ്റുമാരായ പരിശീലകനും വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടു. നാഗാര്‍ജുനസാഗര്‍ ഡാമിനു സമീപം തുംഗാതുര്ത്തിയിയിലാണ് ദുരന്തം. പരിശീലന പറക്കലിനിടെയാണ് അപകടമെന്ന് കരുതുന്നു. ഹൈദരാബാദിലെ ഒരു സ്വാകാര്യ ഏവിയേഷന്‍ അക്കാദമിയുടേതാണ് അപകടത്തില്‍പ്പെട്ട ചെറുവിമാനം.