കീവ്- ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ, കീവില്‍നിന്ന് പുറത്തുകടക്കാന്‍ സഹായിക്കാമെന്ന യു.എസ് സര്‍ക്കാരിന്റെ വാഗ്ദാനം തള്ളി പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി.
ഇവിടെയാണ് ഏറ്റുമുട്ടല്‍, എനിക്ക് വേണ്ടത് ആയുധങ്ങളാണ്, സവാരിയല്ല-സെലെന്‍സ്‌കി പ്രതികരിച്ചു.
ഞങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ഇവടെ തന്നെയുണ്ടെന്ന് നേരത്തെ തെരുവില്‍നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു.
ലോകവും സത്യവും തങ്ങളോടൊപ്പമാണെന്നും വിജയവും തങ്ങള്‍ക്കായിരിക്കുമെന്നും ഉക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യയുടെ അധിനിവേശം അപലപിച്ചുകൊണ്ടുള്ള കരട് പ്രമേയത്തിന് യു.എന്‍ അംഗരാജ്യങ്ങളില്‍നിന്ന് മുമ്പൊന്നുമില്ലാത്ത വിധമുള്ള പിന്തുണയാണ് ലഭിച്ചത്. ലോകവും സത്യവും തങ്ങളോടൊപ്പമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.