കീവ്- ഉക്രെയിനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. കാര്‍കീവിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍ കോണ്ടിനന്റല് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് ഉക്രെയിന് അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുെ്രെകന് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുന്ന ഉക്രെയിന് ജനതയെ സംരക്ഷിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യന്‍ അംബാസിഡര്‍ അവകാശപ്പെട്ടു. ഉക്രെയിനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു. ഇതിനു പിന്നാലെ യുഎനില്‍ റഷ്യ- ഉക്രെയിന് അംബാസിഡര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇപ്പോള്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാന്‍ ഉക്രെയിന് അംബാസിഡര്‍ ആവശ്യപ്പെട്ടു.