ന്യൂദല്‍ഹി- ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) 6.35 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ 2022 ബലെനോ ബുധനാഴ്ച പുറത്തിറക്കി.
ന്യൂ ഏജ് ബലേനോ എന്ന് പേരിട്ട പ്രീമിയം ഹാച്ച്ബാക്ക്, ഡിജിറ്റല്‍ ഹെഡ് അപ്പ് ഡിസ്പ്ലേ (HUD), 22.86 രാ (9 ഇഞ്ച്) SmartPlay Pro+ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ARKAMYS, 360 വ്യൂ ക്യാമറ, സറൗണ്ട് സെന്‍സ് തുടങ്ങിയ നിരവധി സാങ്കേതിക സവിശേഷതകളുമായാണ് വരുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ബലേനോയെന്നും ഇന്ത്യയിലെ മികച്ച അഞ്ച് കാറുകളില്‍ ഒന്നാണിതെന്നും ലോഞ്ച് ചടങ്ങില്‍ സംസാരിച്ച എംഎസ്‌ഐയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു. 2015 ഒക്ടോബറിലാണ് ബലേനോ ഹാച്ച്ബാക്ക് ആദ്യമായി പുറത്തിറക്കിയത്, ആറ് വര്‍ഷത്തിനുള്ളില്‍ ദശലക്ഷത്തിലധികം ബലേനോ കാറുകള്‍ വിറ്റു.