Sorry, you need to enable JavaScript to visit this website.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തീപിടിച്ച കപ്പലിലെ  4,000 ആഡംബര കാറുകള്‍  അഗ്‌നി വിഴുങ്ങി

ബെര്‍ലിന്‍- അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 4,000 ആഡംബരവാഹനങ്ങളുമായി കത്തിയമരുന്ന ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു വേഗം കുറഞ്ഞു.ജര്‍മനിയിലെ ഫോക്‌സ്‌വാഗന്‍ ഫാക്ടറിയില്‍നിന്ന് യുഎസിലേക്കു തിരിച്ച കപ്പലില്‍ ബുധനാഴ്ചയാണു തീപടര്‍ന്നത്. പോര്‍ഷെ , ബെന്റ്‌ലി, ഔഡി, ലംബോര്‍ഗിനി തുടങ്ങിയ അത്യാഡംബര കാറുകളാണു കപ്പലിലുള്ളത്.ചില കാറുകളില്‍ ലിഥിയം അയേണ്‍ ബാറ്ററികളുള്ളതു തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു തടസ്സമാകുന്നു. സാധാരണ രീതിയിലുള്ള അഗ്‌നിശമന സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ പ്രായോഗികമല്ലെന്നു വിദഗ്ധര്‍ പറഞ്ഞു. കപ്പലിന്റെ ഇന്ധനടാങ്കിനടുത്തുവരെ തീ എത്തി എന്നാണു സൂചന. ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ കപ്പല്‍ പൂര്‍ണമായി കത്തിയമരും. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും
തീ പടര്‍ന്ന ഉടനെ രക്ഷിച്ചിരുന്നു.
 

Latest News