ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി 

ന്യൂദല്‍ഹി- ഉപാധികളോടെ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ആവശ്യമാണെങ്കില്‍ ദയാവധം അനുവദിക്കാന്‍ പാടുള്ളൂ. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വെക്കാം. എന്നാല്‍ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാന്‍ അനുവാദം നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണു പരമോന്നത നീതിപിഠത്തിന്റെ തീരുമാനം. 


 

Latest News