ന്യൂദല്‍ഹി-കോടതി വെര്‍ച്വല്‍ ഹിയറിംഗിനിടെ പോലീസിന്റെ കുടി മത്സരം, വക്കീലന്മാര്‍ക്ക് നൂറ് കോള കൊടുക്കൂവെന്ന് ജഡ്ജി
കോടതിയുടെ വെര്‍ച്വല്‍ ഹിയറിങ് നടക്കുന്നതിനിടെ ശീതളപാനീയം കുടിച്ച പോലീസ് ഉദ്യോഗസ്ഥനോട് ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ക്ക് 100 കാന്‍ കൊക്കോ കോള വാങ്ങി നല്‍കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കഴി!ഞ്ഞ ദിവസമാണു സംഭവം. എ.എം.റാത്തോഡ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിഡിയോ കോണ്‍ഫറന്‍സിനിടയില്‍ എന്തോ കുടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവര്‍ ഇടപെട്ടത്.അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ വച്ച് റാത്തോഡ് കൊക്കോകോള വിതരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചു.
ട്രാഫിക് ജംക്ഷനില്‍ റാത്തോഡ് രണ്ടു സ്ത്രീകളോട് അപമര്യാദായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നതിനിടെയാണിത്. 'കോടതിയിലായിരുന്നെങ്കില്‍ ഇദ്ദേഹം കൊക്കോകോള കാനുമായി വരുമായിരുന്നോ?' എന്ന് അസിസ്റ്റന്റ് ഗവ.പ്ലീഡര്‍ ഡി.എം ദേവ്‌നാനിയോടു കോടതി ചോദിച്ചു. റാത്തോഡിനു വേണ്ടി ദേവ്‌നാനി മാപ്പ് പറഞ്ഞു.