ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തിയതോടെ ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ് മോഡലിനെ പഴഞ്ചന്‍ പട്ടികയിലേക്ക് മാറ്റി. 2014ലാണ് ആദ്യമായി ഐഫോണ്‍ 6 പ്ലസ് കമ്പനി ഇറക്കിയത്. ആപ്പിളിന്റെ ആദ്യ ബിഗ് സ്‌ക്രീന്‍ ഫോണ്‍ ആയിരുന്നു ഇത്. ഈ മോഡലും വിന്റേജ് ലിസ്റ്റിലേക്ക് മാറ്റിയതോടെ ഇവ ഇനി കമ്പനി വിതരണം ചെയ്യില്ല. ഈ പട്ടികയിലേക്കു മാറ്റി എന്നുവച്ച് ഈ മോഡലിന് നല്‍കുന്ന സര്‍വീസ് നിര്‍ത്തില്ലെന്നും കമ്പനി വ്യക്തമാക്കി. ആപ്പിളിന്റെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ തുടര്‍ന്ന് ഐഫോണ്‍ 6 പ്ലസിന് സര്‍വീസ് സേവനം ലഭിക്കും. സിക്‌സ് പ്ലസിനൊപ്പം ആദ്യതലമുറ ഐവാച്ചും ഐപോഡും ആപ്പിള്‍ വിന്റേജ് ലിസ്റ്റിലേക്കു മാറ്റി.