ഭോപാല്‍- ഹിജാബ് മദ്രസകളില്‍ ധരിച്ചാല്‍ മതിയെന്നും മറ്റു വിദ്യാ്യാസ സ്ഥാപനങ്ങളില്‍ വേണ്ടെന്നും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യ സിങ് ഠാക്കൂര്‍. ഹിന്ദുക്കല് സ്ത്രീകളെ ആരാധിക്കുന്നവരാണെന്നും അവരെ ഹീനമായി കാണാറില്ലെന്നും അവര്‍ പറഞ്ഞു. മദ്രസകളില്‍ ഹിജാബോ ഖിജാബോ (മുടി നിറംപിടിപ്പിക്കുക) എന്തും ധരിക്കാം. അവിടേക്ക് ആവശ്യമായ വേഷം ധരിച്ച് അച്ചടക്കം പാലിക്കുന്നു. എന്നാല്‍ ഹിജാബും ഖിജാബുമിട്ട് രാജ്യത്തെ സ്കൂളുകളിലും കോളെജുകളിലും അച്ചടക്കം താറുമാറാക്കാന്‍ അനുവദിക്കില്ല- ഭോപാലില്‍ ഒരു ക്ഷേത്ര പരിപാടിയില്‍ പ്രസംഗിക്കവെ പ്രഗ്യ വ്യക്തമാക്കി.
പരമ്പരാഗത ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗുരുകുലങ്ങളില്‍ കാവി വേഷമാണ്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ മറ്റു സ്കൂളുകളിലേക്കു പോകുമ്പോള്‍ അവിടുത്തെ യുനിഫോമും അച്ചടക്കവും പാലിക്കുന്നുവെന്നും പ്രഗ്യ പറഞ്ഞു.