Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉവൈസിയുടെ വാഹനത്തിന് വെടിവെച്ചയാൾ നിരപരാധിയെന്ന് ബി.ജെ.പി നേതാവ്

ന്യൂദൽഹി- ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ യു.പി ബി.ജെ.പി നേതാവ് ക്യാബിനറ്റ് പദവി വഹിക്കുന്നയാളുമായ സുനിൽ ബരാല സന്ദർശിച്ചു. ദാദ്രിയിൽ താമസിക്കുന്ന സച്ചിൻ ശർമയുടെ വീട്ടിലാണ് സുനിൽ ബരാല സന്ദർശനം നടത്തിയത്. ഉവൈസിയുടെ വാഹനത്തന് വെടിവെച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സച്ചിൻ ശർമ നിലവിൽ ജയിലിലാണ്.  സച്ചിൻ ശർമ നിരപരാജിയാണെന്ന് സുനിൽ ബരാല പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് ഹാപുർ ടോൾ പ്ലാസക്ക് സമീപത്ത് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. വണ്ടിയുടെ ടയർ പഞ്ചറാകുകയും വാഹനത്തിന് തുള വീഴുകയും ചെയ്തു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിരുന്നില്ല. 
സംഭവത്തിൽ അന്വേഷണം ഏകപക്ഷീയമാണ് നടന്നതെന്നും നിരപരാധിയാണ് അറസ്റ്റിലായതെന്നും സുനിൽ ബരാല പറഞ്ഞു. ഒരു നിരപരാധിയെയും ഇങ്ങിനെ പീഡിപ്പിക്കരുത്. പിടിയിലായ ആളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും സംസാരിച്ചു. എല്ലാ സമയത്തും ഉവൈസി പ്രകോപനപരമായാണ് പ്രസംഗിക്കാറുള്ളത്. ഹിന്ദു സംഘടനയുടെ പ്രമുഖ പ്രവർത്തകനായ സച്ചിൻ ശർമ ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഉപമുഖ്യമന്ത്രി ദിനേശ് ശർമയുടെ കൂടെ നിൽക്കുന്ന ഇയാളുടെ ചിത്രം പുറത്തുവന്നിരുന്നു. കേസിൽ പിടിയിലായ മറ്റൊരാൾ ഷഹറാൻപുരിൽനിന്നുള്ള ശുഭം എന്ന കർഷകനാണ്. 

Latest News