ചെന്നൈ- അറുപത് മാസത്തെ ശമ്പളം കിട്ടാതെ ദുരിതത്തിലായ മുതിർന്ന മാധ്യമപ്രവർത്തകൻ ഓഫീസിൽ തൂങ്ങിമരിച്ചു. ചെന്നൈയിൽ ഫോട്ടോജേണലിസ്റ്റ് ടി. കുമാറാണ് മരിച്ചത്. വാർത്ത ഏജൻസിയായ യു.എൻ.ഐയുടെ ഫോട്ടോഗ്രാഫറായിരുന്നു കുമാർ. കുമാറിന് അറുപത് മാസമായി യു.എൻ.ഐ ശമ്പളം നൽകിയിരുന്നില്ലെന്ന് മുതിർന്ന മാധ്യമപ്രർത്തകൻ വിശ്വ വിശ്വനാഥ് ട്വീറ്റ് ചെയ്തു. ഭാര്യയും ഒരു മകളും മകനും അടങ്ങുന്നതാണ് കുമാറിന്റെ കുടുംബം. ഭാര്യയുടെ ചികിത്സക്ക് ഒരു ലക്ഷവും മകളുടെ വിവാഹത്തിന് അഞ്ചു ലക്ഷവും ശമ്പള കുടിശികയിൽനിന്ന് ചോദിച്ചിട്ടും കമ്പനി നൽകിയില്ലെന്നും ആരോപണമുണ്ട്.
യു.എൻ.ഐ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ബ്യൂറോകളിൽ ഒന്നാണ് തമിഴ്നാട്ടിലേത്. ആറു ലക്ഷത്തോളം രൂപ പ്രതിമാസം ഇവിടെനിന്ന് വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ അത് ജീവനക്കാർക്ക് നൽകുന്നില്ലെന്നാണ് ആക്ഷേപം.