Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രണയഗാനവുമായി നടന്‍ വിനോദ് കോവൂര്‍; പെര്‍ഫ്യൂമിലെ ഗാനം റിലീസ് ചെയ്തു

കൊച്ചി- പ്രണയിനികളേ ഇതിലേ ഇതിലേ...മൂളി നടക്കാന്‍ പ്രണയഗാനവുമായി നടന്‍ വിനോദ് കോവൂര്‍. വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ പ്രണയഗാനം പുറത്തുവിട്ട്  'പെര്‍ഫ്യൂം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.  ഗാനരചയിതാവ് സുധി രചിച്ച പ്രണയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ യാണ്.
സിനിമാ രംഗത്തെ പ്രശസ്തരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തു. ഗാനങ്ങള്‍ക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ റിലീസ് ചെയ്ത ഗാനങ്ങളെല്ലാം സംഗീതാസ്വാദകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങളും പെര്‍ഫ്യൂമിലെ ഗാനങ്ങള്‍ നേടിയിട്ടുണ്ട്.

വിനോദ് കോവൂര്‍ ആലപിച്ച പ്രൊമോ സോങില്‍ അഭിനയിക്കുന്നത് മലയാളികളുടെ പ്രിയതാരം സരയു ആണ്. സിനിമയില്‍ താന്‍ പാടുന്ന മൂന്നാമത്തെ ഗാനമാണ് ഈ പ്രണയഗാനമെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. പ്രണയം തുളുമ്പുന്ന വരികള്‍ക്ക് ഹൃദയഹാരിയായ സംഗീതം പകര്‍ന്ന് ഞാന്‍ പാടിയ ഗാനം എല്ലാ കമിതാക്കള്‍ക്കും ഇഷ്ടപ്പെടുന്നതാണെന്നും വിനോദ് കോവൂര്‍ പറഞ്ഞു.  നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച 'പെര്‍ഫ്യൂമി'ലെ മറ്റൊരു ഗാനം മധുശ്രീ നാരായണനാണ് ആലപിച്ചിരുന്നത്.    

കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ഈ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഗാനങ്ങളും ഈ ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്.അണിയറപ്രവര്‍ത്തകര്‍  പുറത്തുവിട്ട 'പെര്‍ഫ്യൂമി'ന്റെ ട്രെയ്‌ലര്‍ വന്‍ഹിറ്റായിരുന്നു.
 
എല്ലാ ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയത് രാജേഷ് ബാബു കെ ആണ്, ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് കറ്റോട് എന്നിവര്‍ രചിച്ച ഗാനങ്ങള്‍  കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ് എന്നിവരാണ് ആലപിച്ചത്.

നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.സമീപകാലത്ത് സമൂഹത്തില്‍ തുടര്‍ന്നുവരുന്ന സ്ത്രീ സംബന്ധമായ ചര്‍ച്ചകളും വിവാദങ്ങളുമൊക്കെ പെര്‍ഫ്യൂം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീ സമൂഹത്തിന്റെ അന്തസ്സിനെ ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യഭാഷയും പെര്‍ഫ്യൂമിന്റെ മറ്റൊരു പുതുമയാണ്.
ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്‍, എഡിറ്റര്‍- അമൃത് ലൂക്ക, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍,
പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.

 

 

 

Latest News