ഭര്‍ത്താവ് റിതേഷുമായി വേര്‍പ്പിരിയുകയാണെന്ന് വെളിപ്പെടുത്തലുമായി ബോളിവൂഡ് താരം രാഖി സാവന്ത്. പ്രണയ ദിനത്തില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചെന്ന രാഖിയുടെ പ്രഖ്യാപനം. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കു ശേഷം പലതും സംഭവിച്ചുവെന്നും ചില കാര്യങ്ങളെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും രാഖി ഇന്‍സ്ഗ്രാമിലൂടെ അറിയിച്ചു. ചില കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ഭിന്നതകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ സൗമ്യമായി പിരിയുകയാണ് നല്ലതെന്ന് മനസ്സിലാകുകയും ചെയ്തു- താരം പറഞ്ഞു.
പ്രണയ ദിനത്തിനു മുന്നോടിയായി ഇങ്ങനെ സംഭവിച്ചതില്‍ അതിയായ ദുഖമുണ്ടെന്നും പക്ഷെ ഒരു തീരുമാനം എടുക്കേണ്ടതായി വന്നുവെന്നും അവര്‍ പറഞ്ഞു. റിതേഷിനു ജീവിതത്തില്‍ നല്ലതു വരെട്ടെ എന്നും രാഖി ആശംസിച്ചു.
താനും റിതേഷും വിവാഹിതരല്ലെന്ന് ബിഗ് ബോസ് സീസണ്‍ 15 ജനുവരിയില്‍ അവസാനിച്ചതിനു പിന്നാലെ രാഖി വെളിപ്പെടുത്തിയിരുന്നു. ഈ ഷോയിലാണ് രാഖി റിതേഷിന്റെ തന്റെ ഭര്‍ത്താവായി അവതരിപ്പിച്ചത്. വിവാഹം നടന്നതായി സ്ഥിരീകരിക്കാന്‍ രാഖി ബിഗ് ബോസ് 14ല്‍ പല തവണ റിതേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിതേഷ് സീസണ്‍ 14ല്‍ പങ്കെടുത്തില്ല. ബിഗ് ബോസ് 15ല്‍ രാഖിക്കൊപ്പം റിതേഷും ഒന്നിച്ചെത്തുകയും ചെയ്തു.