ചെന്നൈ- താനും ഇസ്‌ലാം സമുദായത്തില്‍പ്പെട്ടതാണ്. പക്ഷെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ലെന്ന് സിനിമാ താരവും ബി.ജെ.പി നേതാവുമായ ഖു,്ബു സുന്ദര്‍. ബുര്‍ഖ ധരിക്കുന്നത് ഇസ്‌ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത്. അത് സ്‌കൂളിന്റെ വാതില്‍പ്പടി വരെ ധരിക്കാം. സ്‌കൂളിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു യൂണിഫോമുണ്ട്, അത് ധരിക്കണം. സ്‌കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്‌കൂളിനുള്ളില്‍ പോകുമ്പോള്‍ യൂണിഫോം തന്നെയാണ് ഞാന്‍ ധരിച്ചിരുന്നത്. മറ്റ് ഇസ്‌ലാം സമുദായത്തിലെ ഫ്രണ്ട്‌സും അങ്ങനെ തന്നെയായിരുന്നു. എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പോകുന്നത്
ബുര്‍ഖ ധരിക്കുന്നത് ഇസ്‌ലാമിക സ്ത്രീകളുടെ ഇഷ്ടമാണെന്നും എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത് എന്നും ഖുശ്ബു കൂടടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ ജാതിയും, മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ ഖുശ്ബു കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത് എന്ന് കൂട്ടിച്ചേര്‍ത്തു.