ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെയത്തി. 24 മണിക്കൂറിനിടെ 44.877 പുതിയ കേസുകളും 684 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂന്നാം തരംഗത്തില്‍ ജനുവരി 20ന് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലെത്തിയിരുന്നു. ജനുവരി മൂന്നിനുശേഷം ഏറ്റവും കുറഞ്ഞ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍ 5,37,045 മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കിടെ മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ 62 ശതമാനം കുറവ് രേഖപ്പെടുത്തി.
മുംബൈയില്‍ വലിയ ആശ്വാസം
മുംബൈ- കോവിഡ് മൂന്നാം തരംഗത്തില്‍ ആദ്യമായി മംബൈയില്‍ പോസിറ്റിവിറ്റി ഒരു ശതമാനനത്തില്‍ താഴെയെത്തി. ശനിയാഴ്ച പോസിറ്റിവിറ്റി 0.88 ശതമാനം മാത്രമാണ് ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് മഹാനഗരത്തില്‍ പോസിറ്റിവിറ്റി ഒരു ശതമാനത്തില്‍ താഴെ എത്തുന്നത്. നഗരത്തില്‍ 39,592 ടെസ്റ്റ് നടത്തിയപ്പോള്‍ 349 മാത്രമാണ് പോസിറ്റിവ് കേസുകള്‍. ജനുവരി രണ്ടാം വാരത്തില്‍ 30 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ശനിയാഴ്ച 50,407 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 6,10,443 ആണെന്നും ഇത് മൊത്തം കേസുകളുടെ 1.43 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേ മന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനവും പ്രതാവാര പോസിറ്റിവിറ്റി 5.07 ശതമാനവുമാണ്.
24 മണിക്കൂറിനിടെ 1,36,962 പേരാണ് രോഗമുക്തി നേടിയത്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 4,14,68,120. മരണ സംഖ്യ 1.19 ശതമാനവും രോഗമുക്തി ശതമാനം 97.37 ശതമാനവുമാണ്.
രാജ്യത്തെ കോവിഡ് വാക്സിനേഷന് ഡോസുകള്‍ 172.29 കോടിയായി വര്‍ധിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.