ന്യൂദല്‍ഹി- കഴിഞ്ഞ മാസം ദ്വാരകയിലെ ഒരു പാര്‍ക്കില്‍ വെച്ച് 19 കാരിയായ യുവതിയെ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സമീപിച്ച് ബലാത്സംഗം ചെയ്തതിന് 38 കാരനായ, വിരമിച്ച സുബേദാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 28 ന് വൈകുന്നേരം തന്നെ ബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. തങ്ങള്‍ മോശമായി എന്തോ ചെയ്യുന്നതായി ആരോപിച്ച് കാക്കി യൂണിഫോമില്‍ എത്തിയയാള്‍ സമീപിച്ചുവെന്നും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
''ആ മനുഷ്യന് വന്ന് എന്റെ സുഹൃത്തിനെ മൂന്ന് തവണ അടിച്ചു. ഹിന്ദി-ഹരിയാന്‍വി ഉച്ചാരണം ഉള്ള അദ്ദേഹം ഞങ്ങള്‍ അപമര്യാദയായി പെരുമാറുന്നത് കണ്ടെന്ന് അവകാശപ്പെട്ടു. ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് എന്റെ സുഹൃത്ത് വിശദീകരിച്ചു. ആ മനുഷ്യന് എന്റെ അരികില്‍ ഇരുന്നു ഞങ്ങളോട് ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടു,
അവളുടെ ഫോണില്‍ ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് കാണിച്ചപ്പോള്‍ അയാള്‍ അതിന്റെ ഒരു ചിത്രം ക്ലിക്ക് ചെയ്തു. തുടര്‍ന്ന് സുഹൃത്തിനെ ആക്രമിച്ചു. 'അവനോടൊപ്പം ദ്വാരക സെക്ടര്‍ 23 പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു, പക്ഷേ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ തന്നെ അയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.