ലഖ്നൗ- ഉത്തരേന്ത്യയിലെ ശൈത്യകാലത്ത് ബി.ജെ.പി യു.പിയില്‍ വിയര്‍ക്കുകയാണെന്ന് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത്. കേരളത്തെക്കുറിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ് ഭയത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വേച്ഛാധിപത്യ മനോഭാവമാണ് ബി.ജെ.പിക്കെന്ന് നരേഷ് കുറ്റപ്പെടുത്തി. ഞങ്ങളോട് അത് വിലപ്പോകില്ല. നിങ്ങള്‍ക്ക് ചരിത്രം നോക്കാം. ഞങ്ങള്‍ വളരെക്കാലമായി അനീതി അനുഭവിച്ചിട്ടില്ല.
എന്നാല്‍ കര്‍ഷകനിയമം പിന്‍വലിക്കുമ്പോള്‍ പ്രധാനമന്ത്രി മാപ്പ് പറഞ്ഞില്ലല്ലോ.
അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അദ്ദേഹത്തിന്റെ പദവിയെ അനാദരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ കര്‍ഷകരുടെ ത്യാഗത്തെ അപമാനിക്കാന്‍ പാടില്ലായിരുന്നു. അതേ പ്രസംഗത്തില്‍, സമരത്തിനിടെ ജീവന് നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നെങ്കില്‍, അത് ഒരുപാട് മുറിവുകള്‍ ഉണക്കുമായിരുന്നു.
മുസാഫര്‍നഗറിലെ ആറില്‍ ഒരു സീറ്റ് ബി.ജെ.പിക്ക് നേടാനായാല്‍ അത് ഭാഗ്യമായി കരുതണമെന്നാണ് എന്റെ ധാരണയെന്ന് ടിക്കായത്ത് പറഞ്ഞു. കര്‍ഷക രോഷം ബി.ജെ.പിയുടെ നടുവൊടിക്കുമെന്നും ടിക്കായത്ത് പറഞ്ഞു.