Sorry, you need to enable JavaScript to visit this website.

VIDEO ഹേ സിനാമികയിലെ പുതിയ ഗാനം എത്തി; പ്രണയ ജോഡികളായി ദുല്‍ഖറും അദിതിയും

 ദുല്‍ഖര്‍ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ പ്രണയ ഗാനം പുറത്തു വന്നു.  ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയിരിക്കുന്നത്. മേഘം എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വരികള്‍ രചിച്ചത് മദന്‍ കര്‍ക്കിയും ഇസംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുല്‍ഖര്‍ സല്‍മാനും അദിതി റാവുവുമാണ് ഈ ഗാനത്തില്‍ പ്രണയ ജോഡികളായി ആടി പാടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംവിധാനം മദന്‍ കര്‍ക്കിയാണ്.

റൊമാന്റിക് കോമഡി ആയാണ് ഹേ സിനാമിക ഒരുക്കിയിരിക്കുന്നത്.  തമിഴ് സൂപ്പര്‍ താരം ചിമ്പു ആണ് ഗാനം റിലീസ് ചെയ്തത്.  വളരെ മനോഹരമായ ദൃശ്യങ്ങള്‍ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രീത ജയരാമന്‍ ആണ് ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയതു. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ഇമറ്റു രണ്ടു ഗാനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതിലൊന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച അച്ചമില്ലൈ എന്ന ഗാനമായിരുന്നു. സൂപ്പര്‍ ഹിറ്റായ ആ ഗാനത്തിന് ശേഷം കാജല്‍ അഗര്‍വാള്‍- ദുല്‍ഖര്‍ സല്‍മാന്‍ ടീം അഭിനയിക്കുന്ന ഒരു ഗാനം കൂടി പുറത്തു വന്നിരുന്നു.

രണ്ടു നായികമാരുള്ള ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍ കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യാ, ജെയിന്‍ തോംപ്‌സണ്‍, നഞ്ഞുണ്ടാന്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു എന്നിവരാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും വയാകോം മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്റെ സ്വന്തം പ്രൊഡക്ഷന്‍ ബാനര്‍ ആയ വേഫേറര്‍ ഫിലിംസ് ആണ്.

 

Latest News