ബെംഗളൂരു- ഭാവിയില്‍ കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാകുമെന്നും ചെങ്കോട്ടയില്‍ അത് ഉയര്‍ത്തുമെന്നും കര്‍ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ.
നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവിയില്‍ ഒരു ദിവസം കാവിക്കൊടി ദേശീയ പതാകയായി മാറുക തന്നെ ചെയ്യും-അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഹിന്ദുധര്‍മം സ്ഥാപിതമാകും. അതിനു ശേഷം നമ്മള്‍ ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തും. രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍മിക്കുകയാണെന്നും മന്ത്രി ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ത്രിവര്‍ണ പതാക രാജ്യത്തിന്റെ ദേശീയ പതാകയായി ഭരണഘടന അംഗീകരിച്ചതിനാല്‍ അതിനെ ആദരിക്കേണ്ടതുണ്ട്. ദേശീയ പതാകയെ ആദരിക്കാത്തവര്‍ ദേശവിരുദ്ധരാകും- അദ്ദേഹം പറഞ്ഞു.