കൊളംബോ- ശ്രീലങ്കയില്‍ ന്യൂനപക്ഷ മുസ്ലിം വിഭാഗവും ഭൂരിപക്ഷ ബുദ്ധവിഭാഗവും തമ്മിലുള്ള സംഘര്‍ഷം പലയിടത്തും രൂക്ഷമായതോടെ രാജ്യത്തുടനീളം സര്‍ക്കാര്‍ 10 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തോളമായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. കാന്‍ഡി ജില്ലയിലാണ് ഞായറാഴച സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നാലു മുസ്ലിംകളുമായി ഏറ്റുമുട്ടി ദിവസങ്ങള്‍ക്കു ശേഷം മരിച്ച ഒരു സിംഹളീസ് ബുദ്ധിസ്റ്റ് വിഭാഗക്കാരനായ െ്രെഡവറുടെ മരണാനന്തര ചടങ്ങിനു ശേഷമായിരുന്നു ഇത്. ഇദ്ദേഹം മരിച്ചത് എങ്ങനെ എന്നു വ്യക്തമല്ല.
തിങ്കളാഴ്ച ബുദ്ധ വിഭാഗക്കാര്‍ മുസ്ലിംകള്‍ക്കെതിര വ്യാപക ആക്രമം അഴിച്ചു വിടുകയായിരുന്നു. മുസ്ലിംകളുടെ ഷോപ്പുകള്‍ക്കും വീടുകള്‍ക്കും തീയിട്ടു. കത്തിയെരിഞ്ഞ ഒരു വീട്ടിനുള്ളില്‍നിന്ന് ഒരു മുസ്ലിം യുവാവിന്റെ മൃതദേഹം ലഭിച്ചു.
ശ്രീലങ്കയിലെ 2.1 കോടിയോളം വരുന്ന ജനസംഖ്യയില്‍ 10 ശതമാനത്തോളം മാത്രമാണ് മുസ്ലിംകള്‍. 70 ശതമാനത്തിലെറെ സിംഹള ബുദ്ധ വിഭാഗമാണ്. 13 ശതമാനം തമിഴ് വംശജരും. തമിഴ് വംശജരില്‍ ഭൂരിഭാഗം ഹിന്ദുക്കളാണ്.
മുസ്ലിംകള്‍ മതപരിവര്‍ത്തന നടത്തുകയാണെന്നും പുരാതന ബുദ്ധിസറ്റ് കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്നും ആരോപിച്ച് തീവ്ര ബുദ്ധിസ്റ്റ് വിഭാഗങ്ങള്‍ രംഗത്തെത്തിയതാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സൈന്യത്തെ പലയിടത്തും വിന്യസിച്ചിട്ടുണ്ട്.
മ്യാന്‍മറിലെ ഭരണകൂടത്തിന്റേയും ബുദ്ധിസ്റ്റുകളുടേയും അതിക്രമം മൂലം നാടുവിട്ട് അഭയം തേടിയെത്തിയ റോഹിംഗ്യ മുസ്ലിംകളുടെ സാന്നിധ്യവും ശ്രീലങ്കയിലെ ദേശീയ വാദികളായ തീവ്രബുദ്ധ വിഭാഗങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ചിലര്‍ ആക്കം കൂട്ടുകയാണെന്നും ഇവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയസേകര പറഞ്ഞു.