വിവാഹ സാരി വീണ്ടും ഉടുക്കണം; ഉദാഹരണം നടി സമീറ റെഡ്ഢി

മുംബൈ- സമൂഹ മാധ്യമങ്ങളില്‍ പോസിറ്റീവ് ചിന്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള നടി സമീറ റെഡ്ഢി എട്ടു വര്‍ഷം മുമ്പ് ധരിച്ച വിവാഹ സാരി ഉടുത്ത് വീണ്ടും.

എട്ടു വര്‍ഷത്തിനുശേഷം ഞാന്‍ വീണ്ടും വിവാഹ സാരി ഉടുത്തുവെന്നും തന്നെ അനുഭവം അതിശയിപ്പിച്ചുവെന്നുമുളള അടിക്കുറിപ്പോടെയാണ് നടി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്.

അന്നും ഇന്നും അതിസുന്ദരിയാണെന്നാണ് ധാരാളം പേര്‍ ഫോട്ടോക്ക് കമന്റ് ചെയ്തത്.
വിവാഹ സാരി പിന്നീട് ധരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ പഴയ വിവാഹ സാരി ധരിച്ച് മറ്റൊരു വിവാഹത്തില്‍ പങ്കെടുത്തുവെന്നാണ് നടി വെളിപ്പെടുത്തിയത്.

പഴയ വസ്ത്രങ്ങള്‍ക്ക് പുതിയ പകിട്ട് നല്‍കി ഉപയോഗിക്കണമെന്ന സന്ദേശമാണ് സമീറ റെഡ്ഢി ഫോളോവേഴ്‌സിനു നല്‍കിയിരിക്കുന്നത്.

 

Latest News