മുംബൈ- റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി പുതിയ റോള്‍സ് റോയിസിന്റെ ഹാച്ച്ബാക്ക് അംബാനി 13.14 കോടി രൂപക്ക്.
രാജ്യത്തെ കാര്‍ വില്‍പനയില്‍ ഏറ്റവുമധികം തുക ചിലവഴിച്ചത് ഈ കാറിനാണെന്നാണ് വിവരം. ദക്ഷിണ മുംബൈയിലെ താര്‍ഡിയോ മേഖലാ ട്രാന്‍സ്പോര്‍ട് ഓഫീസിലാണ് റോള്‍സ് റോയിസ് കളളിനന്‍ പെട്രോള്‍ മോഡല്‍ രജിസ്റ്റര്‍ ചെയ്തത്.
റോള്‍സ് റോയിസ് 2018ലാണ് കളളിനാന്‍ പുറത്തിറക്കിയത്. ബേസ് മോഡലിന് 6.95 കോടിയാണ് വില. കസ്റ്റമൈസ് ചെയ്യുമ്പോള്‍ വില അതിനനുസരിച്ച് വര്‍ദ്ധിക്കും. 2.5 ടണ്‍ ഭാരമുളള 12 സിലിണ്ടര്‍ കാറാണിത്. 'ടസ്‌കണ്‍ സണ്‍' കളറിലുളള കാറാണ് അംബാനി സ്വന്തമാക്കിയത്.
2037 ജനുവരി 30 വരെയാണ് കാറിന്റെ രജിസ്ട്രേഷന്‍ കാലാവധി. 20 ലക്ഷം രൂപയാണ് ഒറ്റതവണ നികുതിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടച്ചത്. റോഡ് സുരക്ഷാ നികുതിയായി 40,000 രൂപയും അടച്ചു. വിഐപി നമ്പറിനായി 12 ലക്ഷം രൂപ അടച്ചു. 0001 ആണ് നമ്പര്‍. നിലവിലെ നമ്പര്‍ സിരീസില്‍ ഈ നമ്പര്‍ കഴിഞ്ഞതിനാല്‍ അടുത്ത സിരീസിലെ ഒന്നാമത് വണ്ടിയാണ് അംബാനിക്ക് ലഭിക്കുക. ഇതിന് സാധാരണ അടക്കുന്നതിന്റെ മൂന്നിരട്ടി തുക നല്‍കണം. ഈ തുകയടച്ചാണ് വിഐപി നമ്പര്‍ അംബാനി സ്വന്തമാക്കിയത്.