മുംബൈ- തെന്നിന്ത്യന്‍ സിനിമകളില്‍ എപ്പോഴും ശരീരഭാഗങ്ങളുടെ ആകര്‍ഷകത്വം കൂട്ടാന്‍ പാഡ് വെച്ചാണ് അഭിനയിച്ചിരുന്നതെന്നും ശരീരം മെലിഞ്ഞതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും ടി.വി താരം എറിക ഫെര്‍ണാണ്ടസ്.
ധാരാളം പാഡുകള്‍ കുത്തിത്തിരുകി അഭിനയിക്കേണ്ടിവന്നപ്പോള്‍ സ്വന്തത്തെ കുറിച്ച് നിന്ദ തോന്നിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തെന്നിന്ത്യക്കാര്‍ക്ക് വേണ്ടത് സെക്‌സി ശരീരമാണെന്നും അതുകൊണ്ടാണ് പാഡുകള്‍ നിറക്കേണ്ടിവന്നതെന്നും എറിക്ക പറഞ്ഞു.
എല്ലായിടത്തും പാഡ് വെക്കാന്‍ നിര്‍ബന്ധിതയായപ്പോള്‍ അപമാനിക്കപ്പെടുന്നുവെന്നാണ് തോന്നിയതെന്നും ഇപ്പോള്‍ ചലച്ചിത്രരംഗം ഏറെ മാറിയിട്ടുണ്ടെന്നും എറിക്ക ഫെര്‍ണാണ്ടസ് പറഞ്ഞു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലക് ചെയ്ത് ജോയിൻ ചെയ്യുക