ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 1,07,474 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പതിനാറ് ശതമാനം കുറവാണ്. പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമായി കുറഞ്ഞതും വലിയ ആശ്വാസമായി. നിലവില്‍ രോഗബാധയുടെ 2.90 ശതമാനമാണ് ആക്ടീവ് കേസുകള്‍. അതേസമയം, ദേശീയ കോവിഡ് മുക്തി നിരക്ക് 95.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോവിഡ് കേസുള്‍ ഗണ്യമായി കൂടി വരികയായിരുന്നു. നിലവില്‍ ആക്ടീവ് കേസുകള്‍ 12,25,011 ആണ്.
24 മണിക്കൂറിനിടെ 865 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ വെള്ളിയാഴ്ച അഞ്ച് ലക്ഷം കവിഞ്ഞിരുന്നു.