Sorry, you need to enable JavaScript to visit this website.

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി പദവി ഒഴിയണമെന്ന് വി.മുരളീധരന്‍

ന്യൂദല്‍ഹി- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് പദവി ഒഴിയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേസില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടിയെന്ന ആരോപണം തെറ്റായിരുന്നുവെന്നു സ്വപ്നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വേട്ടയാടുന്നു എന്നായിരുന്നു ആരോപണം. അത് തെറ്റാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ യാതൊരു അധികാര ദുര്‍വിനിയോഗവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തില്‍ ഇടപെട്ടെന്ന ആരോപണം തെളിയിക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറുമായിട്ട് മാത്രമല്ല രവീന്ദ്രനുമായും ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് പദവി ഒഴിയണം. മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എല്ലാം നടന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം എവിടെയും അവസാനിപ്പിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്ര എന്തിനെന്ന് വെളിപ്പെടുത്തണം. അനുമതി ഇല്ലാതെ പുസ്തകം ഇറക്കിയ സംഭവത്തില്‍ ശിവശങ്കറിനെ സസ്പെന്റ് ചെയ്യണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഇടപാടില്‍ പങ്കുണ്ടെന്നേ പറയൂവെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതിക്ക് ലഭിച്ച തത്വത്തിലുള്ള അനുമതി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി അല്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ സര്‍വേയില്‍ നിന്ന് പിന്മാറണമെന്നും. ഭൂമിയിലൊരിടത്തും ഹൈ സ്പീഡ് റെയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News