ബെംഗളുരു- കര്‍ണാടകയില്‍ ട്രോളി ബാഗില്‍ ഒളിപ്പിച്ച് കോളേജ് ഹോസ്റ്റലില്‍ എത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍. മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. പെണ്‍കുട്ടിയെ ഒളിപ്പിച്ച ബാഗുമായി ഹോസ്റ്റലില്‍ കയറാന്‍ ശ്രമിച്ച വിദ്യര്‍ഥിയെ ഹോസ്റ്റല്‍ കെയര്‍ടേക്കര്‍ പിടികൂടുകയായിരുന്നു.
ഭാരമേറിയ ലഗേജിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. തുടര്‍ന്ന് ട്രോളി ബാഗിനുള്ളില്‍ എന്താണെന്ന് കാണണമെന്ന് കെയര്‍ടേക്കര്‍ ആവശ്യപ്പെടുകയായിരുന്നു. സാധനങ്ങള്‍ പെട്ടന്ന് പൊട്ടുന്നതാണെന്ന് പറഞ്ഞ് തടയാന്‍ ശ്രമിച്ചെങ്കിലും കെയര്‍ടേക്കര്‍ വഴങ്ങിയില്ല.
കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ട്രോളി ബാഗില്‍ ചുരുണ്ടു കിടന്നിരുന്നത്. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.