കോട്ടയം- കോവിഡ് വ്യാപനം കുറഞ്ഞാല്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കാമെന്ന് മന്ത്രി സജി ചെറിയാന്‍. കോവിഡ് നിന്ത്രണങ്ങളോട് തീയറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൊറോണ നിയന്ത്രണങ്ങള്‍ തിയറ്ററുകള്‍ക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു. കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ തിയറ്ററുകള്‍ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ വ്യാപനം രൂക്ഷമായ ദല്‍ഹി, ഹരിയാന ,ഗോവ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയങ്ങളില്‍ പോലും 50% പ്രവേശനം അനുവദിച്ച് തിയറ്ററുകള്‍ പ്രവര്‍ത്തിച്ചുവെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടി.