കുറ്റിപ്പുറം- ആറ് മാസത്തിലൊരിക്കലായി സോഷ്യല്‍ മീഡിയ തനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ടെന്ന് നടിയും മോഡലുമായ ശ്വേത മേനോന്‍. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാര്‍ത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേള്‍ക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല. ചോദിക്കാത്തതിനാല്‍ അതേക്കുറിച്ച് ഞാന്‍ അധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതില്‍ താല്‍പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയുമെന്നും.-താരം കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മോഡലിംഗിലൂടെ അരങ്ങേറി കൗമാരപ്രായത്തില്‍ തന്നെ സിനിമയിലെ നായികാവേഷം ചെയ്ത താരമാണ് ശ്വേത മേനോന്‍. മറ്റുള്ളവര്‍ ചെയ്യാന്‍ മടിച്ച പല വേഷങ്ങളും അഭിനയിച്ചു ഫലിപ്പിച്ച ശ്വേതാ വലിയ കൈയടികള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നല്‍കിയും ശ്വേത വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അതേപോലെ തന്നെ കാമസൂത്രയില്‍ അഭിനയിച്ചതിനെക്കുറിച്ചും ആളുകള്‍ പറയുന്നത് കേള്‍ക്കാറുണ്ടെന്ന്
ബോള്‍ഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്. അതേക്കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ലെന്നും ആ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും. കാരണം എന്റെ ജോലിയാണിത്.-ശ്വേത നയം വ്യക്തമാക്കി