കൊച്ചി- കോവിഡ് മുക്തയായ ശേഷം വീണ്ടും ഫിറ്റ്‌നസിന്റെയും വര്‍ക്കൗട്ടിന്റെയും തിരക്കിലേക്ക് നടി റിമ കല്ലിങ്കല്‍. 'ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും.. വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍. എന്നാല്‍ ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താന്‍ വഴികളുണ്ട്. അതുകൊണ്ട് ശരീരത്തെ ശ്രദ്ധിക്കുക, അതിന് പറയാനുള്ളത് ബഹുമാനത്തോടെ കേള്‍ക്കുക' ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ച് റിമ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.