ടോക്യോ- ജപ്പാന് വ്യോമ സേനയുടെ എഫ്15 യുദ്ധ വിമാനം പറക്കുന്നതിനിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി ജപാന് എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ടേക്കോഫ് ചെയ്തയുടന്‍ കാണാതായ പോര് വിമാനത്തിനായി തിരച്ചില്‍ നടത്തിവരകയാണെന്നും സേന അറിയിച്ചു. കൊമാത്സു കണ്ട്രോള് ടവറിലെ റഡാറില്‍ നിന്ന് ഈ വിമാനത്തിന്റെ പറക്കല്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത്. കൊമാത്സു വ്യോമ താവളത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ വച്ചാണ് കാണാതായത്. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്നതു സംബന്ധിച്ച സ്ഥിരീകരണമില്ല. പൈലറ്റിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2019ല്‍ എഫ് 35എ പോര് വിമാനം കടലില്‍ ഇടിച്ചിറങ്ങി അപകടമുണ്ടായിരുന്നു.