ഫോണുകളില്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സൈബര്‍ വിദഗ്ധര്‍

ന്യൂദല്‍ഹി- പെഗാസസ് ചാര സോഫ്റ്റ് വെയര്‍ പരാതിക്കാരുടെ ഫോണുകളില്‍ കണ്ടെത്തിയതായി സൈബര്‍ വിദഗ്ധര്‍ സുപ്രീം കോടതി അന്വേഷണ സമിതി മുമ്പാകെ വ്യക്തമാക്കി. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായി രണ്ട് വിദഗ്ധര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഈ സൈബര്‍-സുരക്ഷാ ഗവേഷകരെ ചില ഹരജിക്കാര്‍ തന്നെയാണ് സുപ്രീം കോടതി പാനലിന് മുന്നില്‍ ഹാജരാക്കാനും അവര്‍ നടത്തിയ ഫോറന്‍സിക് വിശകലനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും ഇടപെട്ടത്.
രണ്ട് ഗവേഷകരില്‍ ഒരാള്‍ ഏഴ് ആളുകളുടെ ഐഫോണുകള്‍ പരിശോധിച്ചു, അതില്‍ രണ്ടില്‍ പെഗാസസ് ബാധിച്ചതായി കണ്ടെത്തി. ഫോറന്‍സിക് ഉപകരണം ഉപയോഗിച്ച് രണ്ട് ഫോണുകളിലെയും തെളിവുകള്‍ കണ്ടെത്തിയെന്ന് ഗവേഷകന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും തുടര്‍ന്ന് പാനലിന് മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

Latest News