വാഷിംഗ്ടണ്‍- ചാറ്റിനിടയില്‍ മറുകക്ഷി സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ അക്കാര്യം ഫേസ് ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കളെ അറിയിക്കും.
പുതിയ അപ്‌ഡേറ്റിനെ കുറിച്ച് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ഭാര്യ പ്രിസില ചാനുമായി നടത്തിയ ചാറ്റ് കാണിച്ചാണ് ഈ ഫീച്ചര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.
ചാറ്റിനിടയില്‍ പ്രസില ഒരു സ്‌ക്രീന്‍ ഷോട്ട് എടുത്തുവെന്ന മെസേജ് കാണാം. എന്‍ക്രിപ്റ്റഡ് ചാറ്റില്‍ സ്റ്റിക്കറുകളും മറ്റ റിയാക് ഷനുകളും ചേര്‍ക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.