മെല്‍ബണ്‍- കലക്ഷനില്‍ പുതിയ റൊക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഹൃദയം. സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു. കോവിഡ് ഭീതിക്കിടയിലാണ് 'ഹൃദയ'ത്തിന് ബോക്‌സ് ഓഫീസ് നേട്ടം നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ ഏറ്റവും വലിയ ഓപ്പണിംഗ് കലക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡാണ് ഹൃദയം നേടിയിരിക്കുന്നത്. പ്രശസ്ത സിനിമ നിരൂപകനായ തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച 2,760 ഡോളറും വെള്ളിയാഴ്ച 51,836 ഡോളറുമാണ് ചിത്രം നേടിയത്. ഇതോടെ ആകെ 53,836 ഡോളറാണ് ആകെ ചിത്രം നേടിയത്.
ന്യൂസിലാന്റില്‍ വ്യാഴാഴ്ച 12,905 ഡോളറും, വെള്ളിയാഴ്ച 14,594 ഡോളറും നേടിയ ചിത്രം 27,499 ഡോളറാണ് ആകെ നേടിയത്.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.