Sorry, you need to enable JavaScript to visit this website.

പശുവിനു മുന്നില്‍ മൂത്രം ഒഴിച്ചതിന് മുസ്ലിം യുവാവിന് മര്‍ദനം, പ്രതി അറസ്റ്റില്‍

ഭോപ്പാല്‍- പശുവിന്റെ മുന്നില്‍ മൂത്രം ഒഴിച്ചുവെന്നാരോപിച്ച് ഒരാളെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീരേന്ദ്ര റാത്തോഡ് എന്നയാളെ മനാക് ചൗക് പോലീസാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 294, 506 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.
സൈഫുദ്ദീന്‍ പട്‌ലിവാല എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. പശുവിനു മുന്നില്‍ മൂത്രം ഒഴിച്ചുവെന്നാരോപിച്ച് മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
പശുവിനു മുന്നില്‍ മൂത്രം ഒഴിച്ച സംഭവത്തില്‍ സൈഫുദ്ദീന്‍ വീഡിയോയില്‍ ക്ഷമ ചോദിക്കുന്നുണ്ട്. ആവര്‍ത്തിച്ച് മാപ്പ് ചോദിച്ചിട്ടും പ്രതി സൈഫുദ്ദീന്റെ മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം.

 

Latest News