Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി, ആസ്തി 4847 കോടി

ന്യൂദല്‍ഹി- ഭരണത്തിന്റെ രണ്ടാം ടേമിന്റെ പാതി പിന്നിട്ട ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി ബി.ജെ.പിക്കുണ്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.  രണ്ടാം സ്ഥാനത്ത് ബി.എസ്.പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്  588.16 കോടിയുടെ ആസ്തിയാണ്. ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 201920 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കും യഥാക്രമം 6988.57 കോടി രൂപയും 2,129.38 കോടി രൂപയും ആകെ ആസ്തിയുണ്ടെന്നാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തിയില്‍ 69.37 ശതമാനം വരും ബി.ജെ.പിയുടെ മാത്രം ആസ്തി (4847.78 കോടി). ബി.എസ.്പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും (698.33 കോടി) കോണ്‍ഗ്രസിന്റേത് 8.42 ശതമാനവും (588.16 കോടി) ആണ്.
 

Latest News