മുംബൈ- മുംബൈയിലെ ഹോട്ടലില്‍ മലയാളി താരം പ്രിയ വാര്യര്‍ക്ക് മോശം പെരുമാറ്റം, പുറത്ത് തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു ഒരൊറ്റ കണ്ണിറുക്കല്‍ രംഗത്തിലൂടെ ലോകമാകെ ന്‍ തരംഗം സൃഷ്ടിച്ച താരമാണ് പ്രിയ. ബോളിവുഡിലും താരം സജീവമാണ്. പ്രിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം നേരിട്ട ദുരനുഭവം എല്ലാവരുമറിഞ്ഞത്. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഹോട്ടലിന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആവശ്യത്തിന് വേണ്ടിയായിരുന്നു പ്രിയ മുംബൈയിലെത്തിയത്. ഫെര്‍ണ്‍ ഗോര്‍ഗോണ്‍' എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോള്‍ ഭക്ഷണത്തിനുവേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. തനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുന്‍പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍ ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ അവരുടെ വിശദമായ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ മാത്രം ക്ഷമിക്കുവാന്‍ വിനീതയായി അഭ്യര്‍ത്ഥിച്ചു. ഭക്ഷണത്തിന് പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും ഞാന്‍ പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് ആക്രോശിച്ചത്. അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും തന്നെ കേള്‍ക്കുവാന്‍ സ്ന്മനസ്സ് കാട്ടിയില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്നുമുണ്ടായത്. എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു' ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ താരം സങ്കടത്തോടെ പറഞ്ഞു. മുരളി വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും മലയാളി സൈബര്‍ ഫാന്‍സ് വിഷയമേറ്റെടുത്തു. ഏത് ബോംബെക്കാരനാണെടാ ഞങ്ങളെ കുട്ടൂസിനെ ഉപദ്രവിച്ചതെന്നൊക്കെ കമന്റുകള്‍ വന്നു തുടങ്ങി.