Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളജുകളും ഫെബ്രുവരി ഒന്നിന് തുറക്കും; രാത്രി കര്‍ഫ്യൂ ഒഴിവാക്കി

ചെന്നൈ- തമിഴ്‌നാട്ടില്‍ ഫെബ്രുവരി ഒന്നു മുതല്‍ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നഴ്‌സറി, പ്ലേ സ്‌കൂളുകള്‍ തുറക്കില്ല. നിലവിലുണ്ടായിരുന്ന രാത്രികാല കര്‍ഫ്യൂ വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കും. ഞായറാഴ്ച അടച്ചിടലും ഉണ്ടാകില്ല. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വിവാഹ ചടങ്ങുകളില്‍ 100 പേരെ അനുവദിക്കും. മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ക്കാണ് അനുമതി. ആരാധനാലയങ്ങള്‍ക്ക് എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം. ഭക്ഷണശാലകള്‍, തീയറ്ററുകള്‍, സലൂണുകള്‍, ജിം, യോഗാ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പകുതി പേര്‍ക്കു മാത്രമെ അനുമതിയുള്ളൂ. പൊതു, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Latest News