Sorry, you need to enable JavaScript to visit this website.

ഷെയ്ന്‍ നിഗമിന്റെ വെയില്‍, ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി

ഷെയ്ന്‍ നിഗം നായകനാവുന്ന വെയില്‍ സിനിമയുടെ ട്രെയ്ലര്‍ മമ്മൂട്ടി പുറത്തിറക്കി. നവാഗതനായ ശരത് ആണ് സംവിധാനം.
ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.  വെയിലിലെ പ്രകടനത്തിന്  ശ്രീരേഖ മികച്ച സഹനടിക്കുള്ള  സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷെയ്ന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലൂടെ സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആണ്‍ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

ആറ് ഗാനങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്. തമിഴില്‍ പ്രശസ്തനായ  പ്രദീപ് കുമാര്‍ ആണ് സംഗീത സംവിധാനം. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയില്‍. ജനുവരി 28 നാണ്  റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശരത് തന്നെയാണ് കഥയും തിരക്കഥയും ഒരുകിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മാണം.

 

Latest News