ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാ നബി ആസാദിന് കേന്ദ്ര സര്‍ക്കാര്‍ പത്മ ഭൂഷണ് പുസ്കാരം പ്രഖ്യാപിച്ചതിനെ വ്യംഗ്യമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ആസാദിനൊപ്പം പത്മഭൂഷണ്‍ ലഭിച്ച മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പുരസ്കാരം നിരസിച്ചെന്ന വാര്‍ത്തയോടുള്ള പ്രതികരണമായാണ് ജയ്റാം രമേശിന്റെ കൊട്ട്.
ബുദ്ധദേവ് 'ചെയ്തത് ശരിയായ കാര്യമാണ്. അദ്ദേഹം ആഗ്രഹിക്കുന്നത് ആസാദ് (സ്വതന്ത്രന്) ആകാനാണ്, ഗുലാം (അടിമ) ആകാനല്ല' എന്നായിരുന്നു ജയ്റാം രമേശിന്റെ ട്വീറ്റ്. ബുദ്ധദേവ് പത്മ പുരസ്കാരം നിരസിച്ചെന്ന ഒരു ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
കടുത്ത ബിജെപി, മോഡി വിരുദ്ധനായ ബുദ്ധദേവ് പുരസ്കാരം നിരസിക്കുമെന്ന് പ്രതികരിച്ചെങ്കിലും ഗുലാം നബി ആസാദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുലാ നബിയുടെ നേട്ടത്തെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ സ്വാഗതം ചെയ്തു.
Right thing to do. He wants to be Azad not Ghulam. https://t.co/iMWF00S9Ib
— Jairam Ramesh (@Jairam_Ramesh) January 25, 2022