അനുഷ്‌ക ശര്‍മയുടെ ക്ലീന്‍സ്ലേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഒടിടി അതികായരായ ആമസോണും നെറ്റ്ഫ്ളിക്സും 403 കോടിയുടെ കരാര്‍ ഉണ്ടാക്കുന്നു. ഒന്നരവര്‍ഷത്തിനിടെ അനുഷ്‌ക നിര്‍മിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാര്‍.
അനുഷ്‌കയുടെ സഹോദരനും ക്ലീന്‍സ്ലേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വന്നതോടെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ജനപ്രീതിയുണ്ട്. സാധാരണക്കാര്‍പോലും ഒ.ടി.ടിയിലെ സ്ഥിരം പ്രേക്ഷകരായി മാറിക്കഴിഞ്ഞു.
2013 ലാണ് അനുഷ്‌കയും കര്‍ണേഷും ക്ലീന്‍സ്ലേറ്റ് ഫിലിംസ് സ്ഥാപിച്ചത്. അനുഷ്‌കയുടെ എന്‍.എച്ച് 40 ആയിരുന്നു ആദ്യമായി നിര്‍മിച്ച ചിത്രം. ഫില്ലൗരി, പരി തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു.
പാതാള്‍ലോക് എന്ന വെബ് സീരീസിലൂടെയാണ് അനുഷ്‌ക ഒ.ടി.ടി യിലെ ജനപ്രിയ താരമായി മാറി.