തലശേരി- വിനീത് ശ്രീനിവാസന്റെ അധ്വാനം വെറുതെയായില്ല, പുതിയ ചിത്രം ഹൃദയം കോടികള്‍ വാരുകയാണ്. രണ്ടു വര്‍ഷതതിലേറെ നീണ്ട പ്രയത്‌നം ഈ സിനിമ്ക്ക് പിന്നിലുണ്ടെന്ന് വിനീത് വ്്യക്തമാക്കിയിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം കേരളത്തിലും പുറത്തുമുള്ള നഗരങ്ങളിലെ പ്രധാന തിയേറ്ററുകളിലെല്ലാം റിലീസ് ചെയ്തു. സിനിമയ്ക്ക് ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സിനിമ കോടികള്‍ വാരി മുന്നേറുകയാണ്.
കേരളം 5.45 കോടി, കര്‍ണാടക 0.78 കോടി, തമിഴ്‌നാട് 0.21 കോടി, നോര്‍ത്ത് & റെസ്റ്റ് ഓഫ ഇന്ത്യ 0.47 കോടി, ഗള്‍ഫ് 4.81 കോടി എന്നിങ്ങനെയാണ് ആദ്യ ദിനങ്ങളിലെ കണക്ക്. പണ്ട് ഉദയയും മെരിലാന്റും മറ്റും അടക്കി വാണ കാലത്ത് സിനിമകളില്‍ ധാരാളം പാട്ടുകള്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. പാട്ട് ഹിറ്റായി വര്‍ഷത്തിലൊരിക്കലിറങ്ങുന്ന സിനിമ ശ്രദ്ധിക്കപ്പെടുകയായിരുന്നു അന്നത്തെ ട്രെന്‍ഡ്. അതേ പോലെ ഹൃദയത്തില്‍ പതിനഞ്ച് ഗാനങ്ങളുണ്ട്. മിക്കതും ഇതിനകം ഹിറ്റായി. ഇതെന്താ ഗാനമേളയോ എന്ന് തുടക്കത്തില്‍ അണിയറ പ്രവര്‍ത്തകരോട് ചോദിച്ചവരുണ്ടായിരുന്നു. റിയാദിലെ മുന്‍ പ്രവാസി ഹിഷാം അബ്ദുല്‍ വഹാബാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയതെന്ന വസ്തുത പ്രവാസികളേയും ആവേശഭരിതരാക്കുന്നു.