തിരുവനന്തപുരം-രവീന്ദ്രന്‍ പട്ടയ വിഷയത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് സി.പി.ഐ സംസ്ഥാന നേതൃത്വം. പരസ്യ പ്രസ്താവന നടത്തിയതിനാണ് നടപടി. ഭൂവുടമകള്‍ക്ക് അനുകൂലമായ ഉത്തരവിനെ ചോദ്യം ചെയ്ത ശിവരാമന്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടുന്നത്. അടുത്ത സംസ്ഥാന നിര്‍വാഹകസമിതി ശിവരാമന് നോട്ടിസ് നല്‍കും. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പിന്‍തുണയ്‌ക്കേണ്ട സി.പി.ഐ ജില്ലാ സെക്രട്ടറി അതിനെ എതിര്‍ത്തു പറഞ്ഞതാണ് തീരുമാനം വിവാദത്തിലാക്കിയതെന്നാണ് പാര്‍ട്ടി കരുതുന്നത്. സി.പി.ഐ റവന്യൂവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശനം ഉന്നയിച്ചതില്‍ സി.പി.ഐസംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. റവന്യൂമന്ത്രിയോടോ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടോ ആലോചിക്കാതെയായിരുന്നു ശിവരാമന്റെ വിമര്‍ശനം.