ചെന്നൈ- ഹോസ്റ്റല്‍ വാര്‍ഡന്‍ പീഡിപ്പിച്ചുവെന്നും കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ച് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച 17 കാരി മരിച്ചു. കുടുംബം ക്രിസ്തുമത്തിലേക്ക് മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തന്റെ വിദ്യാഭ്യാസം ഏറ്റെടുക്കാമെന്ന് പറഞ്ഞ് രണ്ട് വര്‍ഷം മുമ്പാണ് മതം മാറാന്‍ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി വീഡിയോയയില്‍ പറയുന്നു. തന്നെ വാര്‍ഡന്‍ പീഡിപ്പിച്ചതും ഇക്കാരണത്താലാകാമെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. മതപരിവര്‍ത്തന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
ഈ മാസം ഒമ്പതിന് ആത്മഹത്യക്ക് ശ്രമിച്ച ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി 19നാണ് മരിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജുവനൈല്‍ ആക്ട് പ്രകാരം ഹോസ്റ്റല്‍ വാരഡനെ പോലസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലം തുടക്കുന്നുതുള്‍പ്പെയുള്ള ജോലികള്‍ നല്‍കി വാര്‍ഡന്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ആരോപിച്ചിരുന്നത്.
പെണ്‍കുട്ടിയോ മാതാപിതാക്കളെ മതപരിവര്‍ത്തന ആരോപണം സംബന്ധിച്ച് പരാതി നല്‍കയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.