Sorry, you need to enable JavaScript to visit this website.

മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ഒഴിവാക്കാം

ന്യുദല്‍ഹി- അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള മാസ്‌ക് ശുപാര്‍ശ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി പുതിയ മാര്‍ഗനിര്‍ദേശം. ആറു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ മാതാപാതിക്കളുടെ മേല്‍നോട്ടത്തില്‍ ഉപയോഗിക്കാമെന്നും പുതുക്കിയ സമഗ്ര നിര്‍ദേശങ്ങളില്‍ പറയുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള അതേ നിബന്ധന മാസ്‌കിന്റെ കാര്യത്തില്‍ ബാധകമാണ്.

കോവിഡ് വകഭേദമായ ഒമിക്രോണ്‍ വലിയ ഭീഷണി ഉയര്‍ത്തിയിരിക്കെയാണ് വിദഗ്ധരടങ്ങുന്ന സമതി മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിച്ച് പുതുക്കിയത്. ഒമിക്രോണ്‍ വകഭേദം രോഗാവസ്ഥ ഗുരതരമാക്കുന്നില്ലെന്നാണ് മറ്റു രാജ്യങ്ങളില്‍ ലഭ്യമായ പഠനങ്ങള്‍. അതേസമയം, കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധയോടെയുള്ള നിരീക്ഷണം ആവശ്യമാണ്. ഒമികോണ്‍ കേസുകളെ ലക്ഷണമില്ലാത്തത്, നേരിയ ലക്ഷണമുള്ളത്, ഗുരുതര ലക്ഷണമുള്ളത് എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്.

കോവിഡ് വൈറല്‍ അണുബാധയാണെന്നും സങ്കീര്‍ണമല്ലാത്ത കോവിഡ് കേസുകളില്‍ ആന്റിമൈക്രോബയല്‍സിന് കാര്യമായ പങ്ക് നിര്‍വഹിക്കാനില്ലെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ആന്റി വൈറല്‍, ആന്റിബോഡീസ് ഉപയോഗം നിര്‍േദശിക്കുന്നില്ല. സ്‌റ്റെറോയിഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഫലപ്രാപ്തിയനുസരിച്ച് 10-14 ദിവസങ്ങളില്‍ കൂടാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest News