ബെംഗളൂരു- കര്‍ണാടകയിലെ ഉഡുപ്പി കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥിനികള്‍. കോളേജ് കവാടത്തില്‍ പ്ലക്കാര്‍ഡുകളേന്തി വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു. മൂന്നാഴ്ചയായി ഹിജാബിന്റെ പേരില്‍ കോളേജില്‍ തര്‍ക്കം തുടുരകയാണ്.
സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുവദിച്ചിരുന്നുവെന്നും തങ്ങളെ ഹിജാബ് ധരിക്കുന്നതില്‍നിന്ന് തടയുന്നത് മൗലികാവകാശ ലംഘനമാണെന്നുമാണ് വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
കോളേജിലെ വേഷം അംഗീകരിക്കാനാവില്ലങ്കില്‍ ഹിജാബ് ധരിച്ച് വിട്ടീല്‍ പോയ്‌ക്കോളൂഎന്ന് കോളേജ് അധികൃതരും ജില്ലാ ഉദ്യോഗസ്ഥരും അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ പ്രതിഷേധം ശക്തമാക്കിയത്.
ഹിജാബ് ധരിക്കുന്നത് കോളേജിലെ അച്ചടക്ക ലംഘനമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള കാംപസ് ഫ്രണ്ടാണ് വിദ്യാര്‍ഥിനികളെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാംപസ് ഫ്രണ്ടുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.