തിരുവനന്തപുരം- നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായതായി താരം അറിയിച്ചു. ചെറിയ പനി മാത്രമേയുള്ളുവെന്നും സമ്പര്‍ക്ക വിലക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുമ്പ് നടന്‍ മമ്മുട്ടിക്കും കോവിഡ് ബാധിച്ചിരുന്നു.