മുംബൈ- ജനുവരി 17 മുതല്‍ 20 വരെ നടക്കുന്ന ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വില്‍പനയില്‍ എല്ലാ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവെന്ന് കമ്പനി അവകാശപ്പെട്ടു. സ്മാര്‍ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്്.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ്, ആമസോണ്‍ പേ, ഐസിഐസിഐ കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ക്കും വിവിധ ഓഫറുകള്‍ ലഭ്യമാണ്.
ആപ്പിള്‍, വണ്‍പ്ലസ്, സാംസങ്, ടെക്നോ, ഷാവോമി, പോലുള്ള ഉല്‍പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളുണ്ടാവും.
റെഡ്മി, വണ്‍പ്ലസ്, സാംസങ്, സോണി, എംഐ പോലുള്ള ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും വിലക്കിഴിവുണ്ടാവും.
ഫാഷന്‍ വിഭാഗത്തിലും ഓഫറുണ്ട്. കുര്‍ത്ത, വിന്റര്‍ വെയര്‍, വെസ്റ്റേണ്‍ വെയര്‍, സാരി, ലിങ്കറി ആന്റ സ്ലീപ്പ് വെയറുകള്‍ മുതലയാവക്കും വിലക്കുറവുണ്ട്.