ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ച യതി നര്‍സിംഗാനന്ദ് അറസ്റ്റില്‍

ഹരിദ്വാര്‍- മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത് ഇല്ലാതാക്കണമെന്ന് പരസ്യമായി പ്രസംഗിച്ച തീവ്രഹിന്ദുത്വവാദി മതനേതാവ് യതി നര്‍സിംഗാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെയാണ് പോലീസ് കേസെടുത്തത്. ധര്‍മ സന്‍സദ് എന്ന മത സമ്മേളനത്തില്‍ പ്രസംഗിച്ചരില്‍ പലരും കടുത്ത വിദ്വേഷമാണ് പ്രസംഗിച്ചത്. ഈ കേസില്‍ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന വസീം റിസ്വിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്്തിരുന്നു. യുപി ശിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു ഇദ്ദേഹം ഈയിടെയാണ് ഹിന്ദു മതം സ്വീകരിച്ച് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന് പേര് സ്വീകരിച്ചത്. ജിതേന്ദ്രയ്ക്കു ശേഷം കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമനാണ് നര്‍സിംഗാനന്ദ്. 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടതോടെയാണ് അറസ്റ്റുകള്‍ ഉണ്ടായത്. പോലീസ് നമ്മുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് പോലീസ് ഓഫീസര്‍ക്കൊപ്പം നര്‍സിംഗാനന്ദ നില്‍ക്കുന്ന വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു.
 

Latest News