ന്യൂദല്‍ഹി- കേന്ദ്ര വാര്‍ത്താവിനിമയ,പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ ഹാന്‍ഡിലിന് 'എലോണ്‍ മസ്‌ക്' എന്ന് പേര് നല്‍കിയ ഹാക്കര്‍മാര്‍ 'ഗ്രേറ്റ് ജോബ്' എന്ന് ട്വീറ്റ് ചെയ്തു.
എലോണ്‍ മസ്‌കിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നുള്ള ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് റിക്കവര്‍ ചെയ്ത് ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്ത് പ്രൊഫൈല്‍ പിക്ചര്‍ പുനഃസ്ഥാപിച്ചു. ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്ത ഗ്രേറ്റ് ജോബ് എന്നതടക്കമുള്ള ട്വീറ്റുകളും പോസ്റ്റ് ചെയ്ത മറ്റ് ലിങ്കുകളും ഡിലീറ്റ് ചെയ്തു.