ലഖ്‌നൗ- വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷയുമായ മായാവതി മത്സരിക്കില്ലെന്ന് ഉറപ്പായി. ബി.എസ്.പി ജനറല്‍ സെക്രട്ടറിയും എം.പിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മായാവതി മാത്രമല്ല താനും മത്സരിക്കാനില്ല. ഇത്തവണ ഉത്തര്‍പ്രദേശില്‍ എസ്.പിയോ ബി.ജെ.പിയോ അധികാരത്തില്‍ വരില്ലെന്നും ബി.എസ്.പി ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരാണ് ബി.എസ്.പി സ്ഥാനാര്‍ഥിയെന്ന് അദ്ദേഹം വെളിപ്പെടുത്താന്‍ തയാറായില്ല.
ഫെബ്രുവരി 10, 14, 20,23, 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ ഏഴ് ഘട്ടമായിട്ടാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക.